ബോളിവുഡ് വളരെ സ്നേഹത്തോടെ സല്ലു ഭായ് എന്ന് വിളിക്കുന്ന സൽമാൻ ഖാന്റെ (Salman Khan) വിവാഹം എന്ന് എന്ന ചോദ്യത്തിന് ഒരിക്കലും ആർക്കും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പലപ്പോഴായി വിവാഹം ഉണ്ടാകും എന്ന് വാർത്തകൾ വന്നെങ്കിലും അതെല്ലാം കേവലം ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്ന് അധികം വൈകാതെ തന്നെ തെളിഞ്ഞു. സൽമാനും ഒരിക്കലും അക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല