'സൽമാൻ ഖാൻ (Salman Khan) എപ്പോഴാണ് വിവാഹം കഴിക്കുക?' ഈ ചോദ്യം വളരെ വർഷങ്ങളായി ആവർത്തിച്ചു കേൾക്കുകയാൽ, ആരാധകർക്ക് ഇപ്പോഴിതൊരു തമാശയായി മാറിയിരിക്കുന്നു. ഏതാനും വർഷങ്ങൾ മുൻപ് വരെ താരം വിവാഹിതനാകും എന്ന തരത്തിൽ ഉറപ്പിച്ച പോലത്തെ വാർത്തകളും വന്നിരുന്നു. എന്നിരുന്നാലും, സൽമാൻ ഏതാണ്ട് വിവാഹമുറപ്പിച്ച ഒരു കാലമുണ്ടായിരുന്നു
കല്യാണത്തിന്റെ ക്ഷണക്കത്തുകൾ വരെ പ്രസിദ്ധീകരിച്ച് പണിപ്പുരയിലായ സമയത്താണ്, വിവാഹം നടക്കാൻ കേവലം അഞ്ചാറ് ദിവസങ്ങൾക്കു മുമ്പ് താരം മനസ്സ് മാറ്റിയത്. സുഹൃത്തും സിനിമാ നിർമ്മാതാവുമായ സാജിദ് നദിയാദ്വാലയാണ് സംഭവം വെളിപ്പെടുത്തിയത്. സൽമാൻ കല്യാണത്തിൽ നിന്നും പിൻവാങ്ങാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി (തുടർന്ന് വായിക്കുക)
25 പേരടങ്ങുന്ന ഒരു ചെറിയ ചടങ്ങിന് വിവാഹ കാർഡുകൾ പോലും പ്രിന്റ് ചെയ്ത് നൽകി. പക്ഷേ, ഇത് അപ്രതീക്ഷിത വഴിത്തിരിവായി. വിവാഹ 'തിയതിക്ക് 5-6 ദിവസം മുമ്പ്, അദ്ദേഹം വിവാഹത്തിന് 'മൂഡ് ഇല്ല' എന്ന് പറഞ്ഞു. മനസ്സ് മാറി. എന്നിട്ട് എന്റെ കല്യാണം നടക്കുമ്പോൾ സ്റ്റേജിൽ വന്ന് 'പുറത്ത് ഒരു വണ്ടി കാത്ത് കിടപ്പുണ്ട്, നീയും മനസ്സ് മാറ്റി ഓടിപ്പോകൂ,' എന്ന് എന്റെ കാതുകളിൽ സ്വകാര്യമായി പറഞ്ഞു
സൽമാൻ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്ന പെൺകുട്ടിയുടെ പേര് സാജിദ് പരാമർശിച്ചില്ലെങ്കിലും സംഗീത ബിജ്ലാനിയെ വിവാഹം കഴിക്കാൻ ആയിരുന്നു പ്ലാൻ എന്ന് സംസാരമുണ്ട്. 'ഞാൻ ശരിക്കും വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു, അത് നടന്നില്ല,' മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ അനുസ്മരിച്ചു