ഓരോ സിനിമയിലും വ്യത്യസ്ത മേക്കോവറുകളുമായി പ്രേക്ഷകരെ ഞെട്ടിക്കുന്ന താരങ്ങൾ ഏറെയുണ്ട്. മലയാളത്തിൽ നടൻ പൃഥ്വിരാജ് 'ആടുജീവിതം' സിനിമയ്ക്കായി നടത്തിയ മേക്കോവർ പ്രേക്ഷകരെ ഞെട്ടിച്ച ലുക്കുകളിൽ ഒന്നാണ്. അത്രയും ഇല്ലെങ്കിലും, നീളമുള്ള മുടിയും കറുത്ത സൺഗ്ലാസും ധരിച്ചുള്ള ലുക്കിൽ പ്രേക്ഷകരുടെ മറ്റൊരു പ്രിയ സൂപ്പർസ്റ്റാർ എത്തിക്കഴിഞ്ഞു. താരം തന്നെയാണ് ഈ ലുക്ക് ട്വിറ്ററിൽ പങ്കിട്ടത്
"ഈ പ്രൊജക്റ്റിലൂടെ സിനിമയോടുള്ള എന്റെ അഭിരുചി പരീക്ഷിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു റൊമാന്റിക് ഡ്രാമയിൽ നിന്ന് ആക്ഷൻ ചിത്രത്തിലേക്കും ഇപ്പോൾ ഒരു ഫാമിലി ഡ്രാമയിലേക്കും എത്തിയ സിനിമാ ലോകത്തെ എന്റെ ഇന്നിംഗ്സ് മികച്ച രീതിയിൽ എത്തിച്ചേർന്നതിന് ഞാൻ കടപ്പെട്ടിരിക്കുന്നു," ആയുഷ് ശർമ്മ പറഞ്ഞുKabhi Eid Kabhi Diwali