കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ ഏറ്റവും അടുത്തായി പ്രത്യക്ഷപ്പെട്ട് തരംഗം സൃഷ്ടിച്ച ടോളിവുഡ് നടി സാമന്ത റൂത്ത് പ്രഭുവിന് (Samantha Ruth Prabhu) സന്തോഷിക്കാൻ കൂടുതൽ കാരണങ്ങളുണ്ട്. 2021ൽ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞ നടി മുൻ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട് തിരികെ വാങ്ങിയതായി റിപ്പോർട്ട് പുറത്തുവന്നുകഴിഞ്ഞു
നടൻ മുരളി മോഹൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദമ്പതികളെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് സംഭവവികാസം വെളിച്ചത്ത് വന്നത്. നാഗചൈതന്യയിൽ നിന്ന് ജീവനാംശത്തിന്റെ ഭാഗമായാണ് നടിക്ക് വീട് ലഭിച്ചതെന്ന അഭ്യൂഹങ്ങൾക്ക് അയൽവാസിയായ മോഹനും വിശദീകരണം നൽകി. സാമന്തയും ചൈതന്യയും തങ്ങളുടെ വീട് വിറ്റ് മറ്റൊരു വീട് വാങ്ങിയെന്നാണ് മോഹൻ പറയുന്നത്. പുതിയ വീട് പുതുക്കിപ്പണിയുന്നതു വരെ അവർ പഴയ വീട്ടിൽ തുടർന്നു. എന്നാൽ വിവാഹമോചന ശേഷം പണംവാരിയെറിഞ്ഞ് സാമന്ത ആ വീട് സ്വന്തമാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു (തുടർന്ന് വായിക്കുക)
വേർപിരിയലിനെ തുടർന്ന് സാമന്ത തന്നെ സമീപിച്ച് വീട് വാങ്ങാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് മോഹൻ അഭിമുഖത്തിൽ പറഞ്ഞു. സാമന്തയ്ക്ക് മറ്റൊരിടത്തും സുഖമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നും, ഉയർന്ന വില നൽകി വീട് തിരികെ വാങ്ങിയെന്നും 82 കാരനായ താരം അഭിമുഖത്തിൽ പറയുന്നത് കേൾക്കാം. അമ്മയ്ക്കൊപ്പമാണ് നടി ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നതെന്നും മോഹൻ സൂചിപ്പിച്ചു