സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇടയിൽ സംഭവിച്ചതെന്തായാലും ദൗർഭാഗ്യകരമായ കാര്യമാണെന്നായിരുന്നു വേർപിരിയലിന് പിന്നാലെ നാഗാർജുന പ്രതികരിച്ചത്. ഭാര്യയ്ക്കും ഭർത്താവിനും ഇടയിലുള്ള കാര്യങ്ങൾ തീർത്തും സ്വകാര്യമാണ്. ഇരുവരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സാമന്തയ്ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ എന്നും മധുരമുള്ള ഓർമകളായിരിക്കും. സാം തങ്ങൾക്ക് എന്നും പ്രിയപ്പെട്ടവളായിരിക്കും. ഇരുവർക്കും ദൈവം കരുത്ത് നൽകട്ടെ. എന്നായിരുന്നു നാഗാർജുന പ്രതികരിച്ചിരുന്നു.