കഴിഞ്ഞ വർഷം, സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) നാഗ ചൈതന്യയും (Naga Chaitanya) വിവാഹം ചെയ്ത് ഏകദേശം നാല് വർഷത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചപ്പോൾ ആരാധകർക്ക് ഏറ്റവും കഠിനമായ ഒരു പ്രഖ്യാപനം നേരിടേണ്ടിവന്നു. അവരുടെ നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പ്, മുൻ ദമ്പതികൾ സംയുക്ത പരസ്യ പ്രസ്താവന പുറത്തിറക്കിക്കൊണ്ട് അതുവരെ ഉയർന്നുകേട്ട കിംവദന്തികൾക്ക് വിരാമമിട്ടു
ചായ്സാം എന്നറിയപ്പെടുന്ന ഇരുവരും 2010-ൽ സാമന്തയുടെ ആദ്യ ചിത്രമായ 'യേ മായ ചെസാവേയുടെ' സെറ്റിൽ കണ്ടുമുട്ടിയതിന് ശേഷമാണ് ഡേറ്റിംഗ് ആരംഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളുടെ വേർപിരിയൽ വാർത്തകൾ ആരാധകർ വേദനയോടെ ഏറ്റെടുത്തു. ചിലർ ഇരു താരങ്ങളെയും രൂക്ഷമായ കമന്റുകൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചു. സാമന്ത വലിയ വിധത്തിൽ ട്രോളിംഗിന് വിധേയയായി. അങ്ങനെയിരിക്കെ സാമന്തയുടെ ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാവുകയാണ് (തുടർന്ന് വായിക്കുക)