ശാകുന്തളം ആണ് സമാന്തയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഏപ്രിൽ 14 ന് ആണ് ചിത്രം തീയേറ്ററുകളിലെത്തുക. ദേവ് മോഹനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് ശാകുന്തളമൊരുക്കുന്നത്. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.