'പുഷ്പ: ദ റൈസിന്റെ' (Pushpa The Rise) കിടിലൻ നൃത്ത ഗാനത്തിലൂടെ സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) ആരാധകരെ ഞെട്ടിച്ചു. ഊ അന്താവാ, ഊ ഊ അന്തവാ... ഗാനത്തിലെ ഹോട്ട് ലുക്കിൽ സാമന്തയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നു. കൃതി സനോൻ, സഞ്ജീദ ഷെയ്ഖ് എന്നിവരുൾപ്പെടെയുള്ള നടിമാരിൽ നിന്നും സാമന്ത പ്രശംസകൾ ഏറ്റുവാങ്ങി. എന്നിരുന്നാലും, പുഷ്പ ഗാനത്തിൽ സാമന്തയെ ഉൾപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ബോധിപ്പിക്കേണ്ടി വന്നെന്നാണ് പുതിയ റിപ്പോർട്ട്
IWMBUZZ റിപ്പോർട്ടിൽ സുഭാഷ് കെ ഝായോട് ഒരു സ്രോതസ്സ് പറഞ്ഞതിങ്ങനെ: 'ഊ അന്തവ നൃത്തത്തിന് അവർ വൻതുക ചാർജ്ജ് ചെയ്തു. അവർ തുടക്കത്തിൽ വളരെ മടിച്ചു. ചിത്രത്തിലെ നായകൻ അല്ലു അർജുൻ വ്യക്തിപരമായി അതിനുള്ള ശ്രമം നടത്തി അവരെ ബോധ്യപ്പെടുത്തുകയായിരുന്നു. 3 മിനിറ്റ് ദൈർഘ്യമുള്ള ആ ഡാൻസ് നമ്പറിന് അവർക്ക് ഏകദേശം 5 കോടി രൂപ നൽകേണ്ടി വന്നു'