നാഗ ചൈതന്യയിൽ നിന്ന് വേർപിരിയൽ പ്രഖ്യാപിച്ച തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) അടുത്തിടെ വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തു. സാധ്യമായ ഒരു ഒത്തുചേരൽ ഉണ്ടാവുമെന്ന് ആരാധകർ ആകാംക്ഷാഭരിതരായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സാമന്തയും നാഗ ചൈതന്യയും സമാനമായ പോസ്റ്റുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു
2010-ൽ ഗൗതം മേനോന്റെ 'യേ മായ ചെയ്സാവേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും കണ്ടുമുട്ടിയത്. 2017 ഒക്ടോബർ 6 ന് ഗോവയിൽ വെച്ച് ഇരുവരും വിവാഹിതരായി, തുടർന്ന് ഒക്ടോബർ 7, 2017 ന് ക്രിസ്ത്യൻ വിവാഹവും നടന്നു. സാമന്ത പോസ്റ്റ് പിൻവലിച്ചത് നാഗചൈതന്യയുമായി ഇതുചേരാനാണോ എന്ന ചോദ്യത്തിന് ഇപ്പോൾ ലഭിക്കുന്ന മറുപടി ഇതാണ് (തുടർന്ന് വായിക്കുക)
'ഇൻസ്റ്റഗ്രാമിലെ തന്റെ വിവാഹമോചന പോസ്റ്റ് സാമന്ത ഡിലീറ്റ് ചെയ്തു. എന്താണ് നടക്കുന്നത് എന്നതിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, സാമന്ത തന്റെ ഇൻസ്റ്റയിൽ കെട്ടിക്കിടക്കുന്ന പോസ്റ്റുകൾ ഒഴിവാക്കുകയും തന്റെ ജീവിതവുമായി ബന്ധമില്ലാത്ത പോസ്റ്റുകൾ ഇല്ലാതാക്കുകയാണെന്നും അറിയുന്നു. ഖേദകരമെന്നു പറയട്ടെ, ഇരുവരും ജീവിതത്തിൽ മുന്നോട്ട് പോയതിനാൽ ചായ്, സാം വീണ്ടും ഒന്നിച്ചേക്കില്ല!' തെലുങ്ക് വെബ്സൈറ്റ് ആയ Gulte ട്വീറ്റിൽ ഇങ്ങനെ പറഞ്ഞു
'ബോളിവുഡ് ലൈഫ്' റിപ്പോർട്ട് പറയുന്നതനുസരിച്ച്, വിവാഹശേഷം തന്റെ സിനിമകളിൽ ബോൾഡ് സീനുകളും ഐറ്റം നമ്പറുകളും ചെയ്യുന്നത് തുടരാനുള്ള സാമന്തയുടെ തീരുമാനത്തിൽ നാഗ ചൈതന്യ മാത്രമല്ല, അദ്ദേഹത്തിന്റെ മാതാപിതാക്കളായ നാഗാർജുന അക്കിനേനിയും മറ്റുള്ളവരും തൃപ്തരല്ലായിരുന്നത്രെ. കൂടാതെ സാമന്തയുടെ ഒരു സെക്സ് രംഗം കുടുംബത്തെയാകെ അതൃപ്തരാക്കി എന്നും റിപ്പോർട്ട് പരാമർശിക്കുന്നു
“എല്ലാത്തരം വേഷങ്ങൾക്കും ഞാൻ തയാറാണ്. എന്നിരുന്നാലും, ആ വേഷങ്ങൾ എന്റെ കുടുംബത്തെയും ഞങ്ങളുടെ അന്തസ്സിനേയും ബാധിക്കരുത്. എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന വേഷങ്ങൾ ഞാൻ സ്വീകരിക്കില്ല,” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഈയിടെയായി സാമന്ത ഏറ്റെടുത്തിരുന്ന ബോൾഡ് വേഷങ്ങൾ കാരണമാണോ ചൈതന്യ തന്റെ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുകയാണ്