നാഗചൈതന്യയുടെ നടി ശോഭിത ധൂലിപാലയുമായുള്ള ബന്ധത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാമന്ത റൂത്ത് പ്രഭു. ആര് ആരുമായി ബന്ധത്തിലാണെന്നുള്ളത് തന്നെ വിഷമിപ്പിക്കുന്ന വിഷയമല്ലെന്ന് സാമന്ത പറഞ്ഞു.
2/ 5
'പ്രണയത്തിന്റെ വില അറിയാത്തവർ എത്ര പേരുടെ കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കും. ഒരു പെണ്ണെങ്കിലും സന്തോഷിക്കണം. സ്വഭാവം മാറ്റി കൂടെയുള്ളയാളെ ഉപദ്രവിക്കാതെ നോക്കിയാൽ എല്ലാവർക്കും നല്ലത്" സാമന്ത പ്രതികരിച്ചു.
3/ 5
2021 ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
4/ 5
2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹ ശേഷം നാല് വർഷം ഒന്നിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.
5/ 5
'ശാകുന്തളം' ആണ് സാമന്തയുടെ റിലീസിനൊരുങ്ങുന്ന് പുതിയ ചിത്രം. പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.