അടുത്തിടെയാണ് മുംബൈയിൽ സാമന്ത പുതിയ ഫ്ലാറ്റ് വാങ്ങിയ വാർത്ത പുറത്തു വന്നത്. ബോളിവുഡിൽ നിന്ന് കൂടുതൽ ഓഫറുകൾ വന്നതോടെയാണ് താരം മുംബൈയിൽ സ്വന്തമായി വീട് വാങ്ങിയത്.
2/ 8
15 കോടിക്കാണ് സാമന്ത മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്ത് താരം വസതി സ്വന്തമാക്കിയത്. ഇതേ സ്ഥലത്ത് തെന്നിന്ത്യൻ താരം രശ്മികയും അടുത്തിടെ വീട് വാങ്ങിയിരുന്നു.
3/ 8
പുതിയ വാർത്തകൾ അനുസരിച്ച് ഹൈദരാബാദിൽ പുതിയൊരു ഫ്ലാറ്റ് കൂടി സാമന്ത സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഹൈദരാബാദിലെ കണ്ണായ സ്ഥലത്താണ് സാമന്തയുടെ പുതിയ വീട്.
4/ 8
7.8 കോടി രൂപയാണത്രേ ഈ ഡ്യൂപ്ലക്സ് അപ്പാർട്മെന്റിനായി സാമന്ത ചെലവഴിച്ചത്. ഹൈദരബാദിലെ ജയഭേരി ഓറഞ്ച് കൗണ്ടിയിലാണ് താരത്തിന്റെ പുതിയ വീട്.
5/ 8
7,944 സ്ക്വയർഫീറ്റിൽ 13,14 നിലകളിലായാണ് ഫ്ലാറ്റ്. ഹൈദരാബാദിൽ തന്നെ കോടികൾ മൂല്യമുള്ള മറ്റൊരു വീട്ടിലാണ് സാമന്ത ഇപ്പോൾ താമസിക്കുന്നത്. ജൂബിലി ഹിൽസിലുള്ള വീടിന് 100 കോടിയാണ് മൂല്യം.
6/ 8
സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ശാകുന്തളം തിയേറ്ററിൽ വൻ പരാജയമായിരുന്നെങ്കിലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് വരാനിരിക്കുന്നത്.
7/ 8
തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷി, ബോളിവുഡിൽ വരുൺ ധവാനൊപ്പം സിറ്റാഡൽ എന്നിവയാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ പ്രിയങ്ക ചോപ്രയുടെ സിറ്റാഡലിന്റെ ഹിന്ദി റീമേക്കിലാണ് സാമന്ത നായികയാകുന്നത്.
8/ 8
തെലുങ്കിൽ മഹാനടി എന്ന ചിത്രത്തിനു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ഖുഷി. കശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയ ചിത്രമാണ് ഖുഷി.