ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി സാമന്ത(Samantha Ruth Prabhu). പുതിയ ചിത്രങ്ങളുടേത് മാത്രമല്ല, യാത്രകളുടേയും വളർത്തു പട്ടികളുടേയും ഫിറ്റ്നസിന്റേയുമെല്ലാം ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ (Instagram)പങ്കുവെക്കാറുണ്ട്.
2/ 8
കേരളത്തിലും നിരവധി ആരാധകരാണ് സാമന്തയ്ക്കുള്ളത്. മലയാളി ആരാധകരെ ആവേശത്തിലാക്കിയ ചിത്രമാണ് കഴിഞ്ഞ ദിവസം സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
3/ 8
അതിരപ്പിള്ളി വെള്ളച്ചാടത്തിനരികെ നിൽക്കുന്ന ചിത്രങ്ങളാണ് സാം ഇൻസ്റ്റയിൽ പങ്കുവെച്ചത്. വെള്ളച്ചാടത്തിനരികെ ഇരിക്കുന്ന ചിത്രവും നിൽക്കുന്ന ചിത്രവുമാണ് സാം പങ്കുവെച്ചിരിക്കുന്നത്.
4/ 8
ദക്ഷിണേന്ത്യയുടെ നയഗ്ര എന്ന എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം സിനിമാ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാണ്. പല പ്രമുഖ സിനിമകൾക്കും സംവിധായകർ പശ്ചാത്തലമാക്കിയത് അതിരപ്പിള്ളിയാണ്. സിനിമാ താരങ്ങളുടെ ഇഷ്ട വിനോദകേന്ദ്രവുമാണിത്.
5/ 8
യാത്രകൾ ഇഷ്ടപ്പെടുന്ന സാമന്തയുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ് കേരളം. നേരത്തേ ആലപ്പുഴയിൽ എത്തിയ ചിത്രങ്ങളും സാമന്ത ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.
6/ 8
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതു വാക്കുള രെണ്ട് കാതൽ ആണ് സാമന്തയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സാമന്തയ്ക്കൊപ്പം ചിത്രത്തിൽ നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
7/ 8
ഫാമിലി മാന്റെ രണ്ടാം സീസണിൽ രാജിയെ അവതരിപ്പിച്ചതിന് ശേഷം സാമന്തയുടെ ജനപ്രീതി കുതിച്ചുയർന്നു. പിന്നാലെ പുഷ്പയിലെ ഐറ്റം സോങ്ങും സാമിന്റെ താരമൂല്യം കുതിച്ചുയർത്തിയിരിക്കുകയാണ്.
8/ 8
ഇപ്പോൾ തമിഴിലും തെലുങ്കിലും മാത്രമല്ല, ബോളിവുഡിൽ നിന്നു വരെ നിരവധി ഓഫറുകളാണ് സാമന്തയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.