സിനിമയെക്കാളേറെ ജീവിതത്തിൽ വെല്ലുവിളികൾ നേരിട്ട നടിയാണ് സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). മയോസിറ്റിസ് എന്ന രോഗാവസ്ഥയോട് മല്ലിട്ടാണ് സമാന്ത ഓരോ ദിവസവും തള്ളിനീക്കുന്നത്. വിവാഹമോചനം എന്ന വലിയ കടമ്പ നേരിട്ടതിനു ശേഷമാണ് ദിവസങ്ങളോളം ആശുപത്രി വാസം വേണ്ടിവന്ന രോഗാവസ്ഥയിലൂടെ താൻ കടന്നുപോകുന്നത് എന്ന് സമാന്ത വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഇതിന്റെ നേർക്കാഴ്ചയായി മാറി
വിനോദത്തിനോ സ്റ്റൈലിനോ വേണ്ടി ഞാൻ കണ്ണട ധരിക്കാറില്ല. വെളിച്ചം യഥാർത്ഥത്തിൽ എന്റെ കണ്ണുകളെ ബാധിക്കുന്നു. എനിക്ക് തീവ്രമായ മൈഗ്രേൻ ഉണ്ട്, എന്റെ കണ്ണുകളിൽ തീവ്രമായ വേദനയുണ്ട്, വേദന കാരണം അവ വീർക്കാറുണ്ട്. കഴിഞ്ഞ 8 മാസമായി ഇതാണ് സ്ഥിതി. ഒരു അഭിനേതാവിന് സംഭവിക്കുന്ന ഏറ്റവും മോശമായ കാര്യമാണിത്,” സമാന്ത ബോളിവുഡ് ബബിളിനോട് പറഞ്ഞു