കഴിഞ്ഞ വർഷമാണ് തെന്നിന്ത്യൻ താരദമ്പതികളായിരുന്ന സാമന്തയും (Samantha)നാഗ ചൈതന്യയും (Naga Chaitanya) ദാമ്പത്യ ബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇരുവരും ഒന്നിച്ചുള്ള പ്രസ്താവന സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചായിരുന്നു അറിയിപ്പ്.
2/ 7
നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയായിരുന്നു ഇരുവരുടേയും പ്രഖ്യാപനം. 2010 ൽ സാമന്തയുടെ ആദ്യ ചിത്രം യേ മായ ചേസാവേയിലൂടെയാണ് ഇരുവരും അടുക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
3/ 7
വിവാഹ ബന്ധം വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചതിനു ശേഷവും ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നത് തുടർന്നിരുന്നു. ഇതിനിടയിൽ വിവാഹ മോചനത്തെ കുറിച്ചുള്ള പ്രസ്താവന സാമന്ത ഡിലീറ്റ് ചെയ്തതോടെ ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന തരത്തിലുള്ള പ്രചരണവും ശക്തമായി.
4/ 7
എന്നാൽ ആരാധകരേയെല്ലാം നിരാശരാക്കി നാഗ ചൈതന്യയുമായുള്ള ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ് സാമന്തയിപ്പോൾ. ഇൻസ്റ്റഗ്രാമിൽ താൻ ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ നിന്ന് നാഗചൈതന്യയെ സാം നീക്കം ചെയ്തു.
5/ 7
മാത്രമല്ല, ചൈതന്യയുമായി ഒന്നിച്ചുള്ള എല്ലാ ചിത്രങ്ങളും സാമന്ത ഡിലീറ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ താരം കൂടിയായ സാമന്ത ഒപ്പം സ്റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.
6/ 7
അതേസമയം, നാഗചൈതന്യ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ സാമന്ത ഫോളോ ചെയ്യുന്നുണ്ട്. കൂടാതെ, സാമന്തയുമൊന്നിച്ച് മുമ്പ് പങ്കുവെച്ച ചിത്രങ്ങളും ചൈതന്യ നീക്കം ചെയ്തിട്ടില്ല. സോഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ലാത്ത താരമാണ് നാഗ ചൈതന്യ.
7/ 7
2017 ലാണ് സാമും ചൈതന്യയും വിവാഹിതരാകുന്നത്. 'ചേസാം' എന്നായിരുന്നു ആരാധകർ ദമ്പതികളെ വിളിച്ചിരുന്നത്. തെന്നിന്ത്യയിലെ താരമൂല്യമുള്ള സെലിബ്രിറ്റി ദമ്പതികളായിരുന്നു ഇരുവരും.