ആരോഗ്യകരമായി അത്രനല്ല കാലഘട്ടത്തിലൂടെയല്ല സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) ഇപ്പോൾ സഞ്ചരിക്കുന്നത്. എന്നാൽ സിനിമാ ലോകത്ത് സാമന്തയെ തേടി അവസരങ്ങൾ കുമിഞ്ഞു കൂടുകയുമാണ്. താരറാണി പദവിയിലേക്ക് സമാന്തയെ പിടിച്ചുയർത്തിയ ചിത്രമായ 'യശോദയ്ക്ക്' ശേഷം അടുത്തതായി മലയാള നടൻ ദേവ് മോഹൻ നായകനായ 'ശാകുന്തളം' റിലീസിന് തയാറെടുക്കുകയാണ്