സിനിമയുടെ ഗ്ലാമർ ലോകം ഉപേക്ഷിച്ച് സന ഖാൻ മതവിശ്വാസത്തിന്റെ ലോകത്തേക്ക് പൂർണമായി മടങ്ങിയെങ്കിലും ഇടയ്ക്കിടെ മുൻ സിനിമാ താരം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
2/ 13
2020 ലാണ് സന ഖാൻ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇസ്ലാംമതത്തിൽ അടിയുറച്ചുള്ള വിശ്വാസമായിരിക്കും ഇനിയെന്നും പ്രഖ്യാപിക്കുന്നത്. ഇതിനു പിന്നാലെ 2020 നവംബർ 21 ന് മുഫ്തി അനസ് സയ്യിദിനെ സന ഖാൻ വിവാഹം കഴിച്ചു.
3/ 13
ഇൻസ്റ്റഗ്രാമിൽ സജീവമായ സന ഖാൻ സിനിമാ ലോകത്തുണ്ടായിരുന്നപ്പോൾ അപ് ലോഡ് ചെയ്ത ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ഭർത്താവിനൊപ്പമുള്ള തീർത്ഥാടന യാത്രകളും പ്രാർത്ഥനയെ കുറിച്ചുമുള്ള പോസ്റ്റുകളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ കാണാനാകുക.
4/ 13
അടുത്തിടെ നൽകിയ അഭിമുഖത്തിൽ സിനിമ ഉപേക്ഷിക്കാനുള്ള കാരണം സന വ്യക്തമാക്കിയിരുന്നു. കൂടാതെ ഹിന്ദിയിലെ പ്രശസ്ത റിയാലിറ്റി ഷോ ആയ ഖത്തറോൻ കാ ഖിലാഡിയിലേക്കുള്ള ക്ഷണം വേണ്ടെന്നു വെച്ചതിനെ കുറിച്ചും മുൻ നടി തുറന്നു പറഞ്ഞു.
5/ 13
ഖത്തറോൻ കാ ഖിലാഡിയുടെ ആറാമത്തെ സീസണിൽ സന ഖാൻ പങ്കെടുത്തിരുന്നു. സംവിധായകൻ രോഹിത് ഷെട്ടി അവതാരകനായി എത്തുന്ന ഷോയിൽ ഒമ്പതാം സ്ഥാനം വരെ സന ഖാൻ എത്തിയിരുന്നു. ഇതിനു ശേഷം ഷോയുടെ പത്താം സീസണിലും സന ഖാന് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
6/ 13
സന ഖാനും ഭർത്താവുമൊന്നിച്ച് ഇഖ്റ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് റിയാലിറ്റി ഷോയിൽ ലഭിച്ച ഓഫറിനെ കുറിച്ച് പറഞ്ഞത്. ബോളിവുഡ് ഉപേക്ഷിക്കാനുള്ള കാരണവും സന വ്യക്തമാക്കി.
7/ 13
2019 തനിക്ക് കഠിനമായ വർഷമായിരുന്നു. റമദാനിലെ അവസാന ദിവസങ്ങളിൽ സ്ഥിരമായി ദുസ്വപ്നങ്ങൾ കണ്ട് ഉറക്കം നഷ്ടപ്പെട്ടു. കത്തുന്ന കുഴിമാടത്തിനുള്ളിൽ താൻ അകപ്പെട്ടു നിൽക്കുന്നതായിരുന്നു സ്വപ്നങ്ങളിൽ. പേടിച്ചിട്ട് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.
8/ 13
പത്ത് ദിവസത്തോളം ഇതേ സ്വപ്നം തന്നെ കണ്ടു. ജീവിതത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുത്തത് അതോടെയാണെന്ന് സന ഖാൻ പറയുന്നു.
9/ 13
2020 ൽ സിനിമാ-ടെലിവിഷൻ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഈ സമയത്താണ് ഖത്തറോം കി ഖിലാഡിയിലേക്ക് ഓഫർ ലഭിക്കുന്നത്. തനിക്ക് താത്പര്യമുണ്ടെങ്കിൽ പങ്കെടുക്കാമെന്നായിരുന്നു ഭർത്താവ് അനസ് പറഞ്ഞത്.
10/ 13
എന്നാൽ, ആ ഓഫർ സ്വീകരിച്ചാൽ ജീവിതം വീണ്ടും മാറി മറിയുമെന്ന് തനിക്ക് ഉറപ്പായിരുന്നു. കാരണം പിശാച് അത്രയും ശക്തനാണ്. അതിനോടുള്ള പോരാട്ടം കഠിനമാണെന്നും സന ഖാൻ.
11/ 13
സെലിബ്രിറ്റി ലോകത്ത് ജീവിച്ചതിനാൽ തന്നെ അവിടെ നിന്നും ലഭിക്കുന്ന പണത്തെ കുറിച്ചെല്ലാം തനിക്കറിയാം. അതെല്ലാം വലിയ പ്രലോഭനമാണ്. പിശാച് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. പ്രലോഭനങ്ങളിൽ അകപ്പെടാതെ പോരാടുന്നതാണ് വലിയ യുദ്ധം. കാരണം മനുഷ്യന്റെ അത്യാഗ്രഹം ഒരിക്കലും തീരില്ല.
12/ 13
ആ ഓഫർ സ്വീകരിച്ചാൽ ഒരുപാട് പണം ലഭിക്കും. ആവശ്യപ്പെടുന്നതെല്ലാം ലഭിക്കും. പക്ഷേ അതൊന്നും തനിക്ക് ആവശ്യമുണ്ടായിരുന്നില്ല. സ്വയം രക്ഷിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ഓഫർ നിരസിച്ചതിനെ കുറിച്ച് സന ഖാൻ പറഞ്ഞു.
13/ 13
ജയ് ഹോ, വജഹ് തും ഹോ, ടോയിലറ്റ്: ഏക് പ്രേം കഥ, എന്നീ സിനിമകളിൽ അഭിനയിച്ച താരമാണ് സന ഖാൻ. കൂടാതെ, ബിഗ് ബോസ് ഹിന്ദി സീസൺ 6 ലും പങ്കെടുത്തിരുന്നു.