സംവിധായകൻ ലോകേഷ് കനകരാജിന്റെ 37ാം പിറന്നാളിന്ന്. വിജയ് നായകനാകുന്ന ലിയോയുടെ ചിത്രീകരണത്തിനായി കാശ്മീരിലാണ് ലോകേഷ് കനകരാജ് ഇപ്പോൾ.
2/ 8
സംവിധായകന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് വിജയ് ആരാധകരും. ലിയോയുടെ സെറ്റിൽ നിന്നുള്ള പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
3/ 8
വിജയ്, സഞ്ജയ് ദത്ത്, തൃഷ, തുടങ്ങിയ താരങ്ങളെല്ലാം ലോകേഷിനൊപ്പം കാശ്മീരിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
4/ 8
ലോകേഷിന് പിറന്നാൾ ആശംസകൾ നേർന്നുള്ള സഞ്ജയ് ദത്തിന്റെ കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോകേഷിന്റെ മകൻ എന്നാണ് സഞ്ജയ് ദത്ത് വിശേഷിപ്പിച്ചിരിക്കുന്നത്.
5/ 8
ലോകേഷിനെ ചേർത്തു പിടിച്ചുള്ള ഫോട്ടോയ്ക്കൊപ്പം സഞ്ജയ് ദത്തിൻറെ കുറിപ്പ് ഇങ്ങനെ, എന്റെ സഹോദരൻ, മകൻ, കുടുംബം എല്ലാമായ ലോകേഷ് കനകരാജിന് പിറന്നാൾ ആശംസകൾ എന്നാണ് കുറിപ്പിൽ പറയുന്നത്.
6/ 8
ദൈവം ലോകേഷിന് എല്ലാവിധ വിജയങ്ങളും സന്തോഷവും സമ്പത്തും നൽകട്ടേയെന്നും ജീവിതത്തിൽ എന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞാണ് സഞ്ജയ് ദത്ത് കുറിപ്പ് അവസാനിപ്പിച്ചത്.
7/ 8
ചെന്നൈയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ലിയോ ടീം കശ്മീരിലേക്ക് യാത്ര തിരിച്ചത്. കനത്ത മഞ്ഞിനിടയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളോടയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
8/ 8
സിനിമയുടെ ലൊക്കെഷന്‍ ചിത്രങ്ങള്‍ അടക്കം പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഒഴിവാക്കിയാണ് ചിത്രീകരണം നടത്തുന്നത്.