ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt) സിനിമാ കുടുംബത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ സുനിൽ ദത്തും നർഗീസും ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും പ്രശസ്തരായ സൂപ്പർ താരങ്ങളിൽ രണ്ടു പേരായിരുന്നു. ഇദ്ദേഹം വിവാഹം ചെയ്യുകയും മൂന്നു മക്കളുടെ പിതാവാവുകയും ചെയ്തു. ആദ്യ ഭാര്യ റിച്ച ശർമ്മയിൽ ഉണ്ടായ മകളാണ് ത്രിശല ദത്ത്
ഭാര്യ മാന്യത ദത്തിൽ അദ്ദേഹത്തിന് ഇരട്ടക്കുട്ടികളാണുള്ളത്. ഷഹ്രാൻ ദത്ത്, ഇഖ്റ ദത്ത് എന്നിവരാണ് മക്കൾ. മൂത്ത മകളുടെ കാര്യത്തിൽ പിതാവ് എന്ന നിലയിൽ അദ്ദേഹം ശ്രദ്ധാലുവാണ്. അതുകൊണ്ടു തന്നെ മകൾ തന്നോട് ഒരാഗ്രഹം വന്നു പറഞ്ഞപ്പോൾ കാല് തല്ലിയൊടിക്കും എന്നാണ് അച്ഛൻ പ്രതികരിച്ചത്. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ വാക്കുകൾ കേൾക്കാം (തുടർന്ന് വായിക്കുക)
'ഭൂമി' എന്ന ചിത്രത്തിലൂടെ സഞ്ജയ് ദത്ത് തന്റെ തിരിച്ചുവരവ് നടത്തിയ വേളയിലാണ് ഈ വെളിപ്പെടുത്തൽ സംഭവിച്ചത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് അദ്ദേഹം ഈ സിനിമയിലൂടെ മടങ്ങി വന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ചിത്രം അച്ഛൻ-മകൾ ബന്ധത്തെക്കുറിച്ചായിരുന്നു. അന്ന് നടന്ന ഒരു പത്രസമ്മേളനത്തിൽ, സഞ്ജയോട് സിനിമയിലെ തന്റെ മകളായ അദിതി റാവു ഹൈദരിയും സ്വന്തം മകൾ ത്രിശല ദത്തും തമ്മിലുള്ള ഒരു സാമ്യത്തെക്കുറിച്ച് ചോദ്യമുണ്ടായി
ത്രിശലയുടെ വിദ്യാഭ്യാസത്തിനായി താൻ എത്രയധികം സമയവും ഊർജവും ചെലവഴിച്ചുവെന്നും, അഭിനയ ലോകത്തിന് വേണ്ടി അത് ഉപേക്ഷിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സഞ്ജയ് പറഞ്ഞിരുന്നു. "അവളെ ഒരു നല്ല കോളേജിൽ ചേർക്കാൻ ഞാൻ ധാരാളം സമയവും ഊർജവും ചെലവഴിച്ചു. അവൾ വളരെ നന്നായി പഠിച്ചു. ഫോറൻസിക് സയൻസിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അതൊരു വലിയ കാര്യമായി ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു