സോഷ്യൽ മീഡിയയുടെ സ്ഥിരം പ്രേക്ഷകർക്ക് ചിരപരിചിതരാണ് സഞ്ജുവും ലക്ഷ്മിയും (Sanju and Lakshmy). ജീവിതഗന്ധിയായ നർമം അപ്പാടെ ഒപ്പിയെടുത്ത് വീഡിയോസ് ചെയ്താണ് തിരുവനന്തപുരം സ്വദേശികളായ ഈ ദമ്പതികൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായത്. അടുത്തിടെയാണ് ലക്ഷ്മി ഇളയ കുഞ്ഞിന് ജന്മം നൽകിയത്. മൂത്തയാൾ മകളും രണ്ടാമത്തെയാൾ മകനുമാണ്