ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന അഭിമാനമാണ് സഞ്ജു വി. സാംസൺ (Sanju Samson). വളരെ ചെറുപ്പത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടി ദീർഘകാലമായി, നാടിൻറെ അഭിമാനം ഉയർത്തുന്ന സഞ്ജുവിന് കേരളത്തിനകത്തും പുറത്തും, എന്തിനേറെ പറയുന്നു, രാജ്യത്തിന് പുറത്തുപോലും ആരാധകരുണ്ട്. കടുവയെ പിടിച്ച കിടുവ എന്ന് പറയുന്നതുപോലെയാണ് സഞ്ജുവിന്റെ ഏറ്റവും പുതിയ പോസ്റ്റ്
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സഞ്ജു ഒരു പഴയ ഐ.ഡി. കാർഡ് പോസ്റ്റ് ചെയ്തു. തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഐ.ഡി. കാർഡിൽ യുവകോമളനായ ഒരു താടിക്കാരന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. അറിഞ്ഞില്ല, ആരും പറഞ്ഞില്ല എന്ന് സഞ്ജുവിന്റെ ക്യാപ്ഷനും. ചുവടെ കാണുന്ന ആ താടിക്കാരനെ നിങ്ങൾക്കറിയുമോ എന്ന് നോക്കൂ (തുടർന്ന് വായിക്കുക)