'ഷെഫീക്കിന്റെ സന്തോഷം' സിനിമയിൽ തനിക്ക് പ്രതിഫലം ലഭിച്ചില്ല എന്ന ബാലയുടെ ആരോപണത്തിന് ഉണ്ണി മുകുന്ദൻ (Unni Mukundan) പ്രസ് കോൺഫറൻസിലൂടെ മറുപടി നൽകിയിരുന്നു. ബാല പണം വേണ്ട എന്ന് പറഞ്ഞ് അഭിനയിക്കാൻ വന്നിട്ടും, 20 ദിവസത്തെ പ്രതിഫലമായി രണ്ടു ലക്ഷം രൂപ നൽകി എന്ന് ഉണ്ണി വ്യക്തമാക്കിയിരുന്നു. ശേഷം ഇതിന്റെ രേഖകൾ ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു.
ഉണ്ണിക്ക് പിന്തുണയുമായി ഒട്ടേറെപ്പേർ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരുന്നു. അതിൽ ഒരാൾ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റാണ്. ഷെഫ് സുരേഷ് പിള്ള ഉൾപ്പെടെയുള്ളവർ ഉണ്ണിക്ക് പിന്തുണയർപ്പിച്ചവരിൽ ഉൾപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കമന്റിന് മാത്രം 11K ലൈക്കുകൾ വന്നു കഴിഞ്ഞു. പണ്ഡിറ്റിന്റെ വാക്കുകളിലേക്ക് (തുടർന്ന് വായിക്കുക)
തെളിവുകൾ ഹാജരാക്കിയ ഉണ്ണി മുകുന്ദനാണ് പണ്ഡിറ്റിന്റെ കയ്യടി. ക്യാമറാമാൻ എൽദോയ്ക്ക് ഏഴു ലക്ഷം രൂപ പ്രതിഫലം നൽകിയതിന്റെ തെളിവും ഉണ്ണി അവതരിപ്പിച്ചു. പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ: 'പൊളിച്ചു ഡിയർ.. കീപ് ഇറ്റ് അപ്പ്.. ഈ സ്റ്റേറ്റ്മെന്റ് ഇങ്ങനെ പബ്ലിക് ആയി ഇട്ടില്ലെങ്കിലും നിങ്ങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം...