ഹോമി അദാജാനിയ എന്ന സംവിധായകന്റെ ജന്മദിനത്തിന് അദ്ദേഹം തന്നെ ക്ലിക്ക് ചെയ്ത ഒരു ഫോട്ടോ വച്ച് പിറന്നാൾ ആശംസ നേർന്നാൽ എങ്ങനെയുണ്ടാകും? എന്നാൽ കണ്ടോ. ആ ഫോട്ടോ തന്നെയാണിത്. ഇതെന്താപ്പാ ഇങ്ങനെ എന്ന് ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല. അതാണ് ഈ ആശംസയിൽ പലരുടെയും കണ്ണുടക്കാൻ കാരണവും
2/ 6
പൂളിനരികിൽ ഹോട്ട് ലുക്കിൽ വെള്ളത്തിലേക്ക് പാതിയിറങ്ങിയ മട്ടിൽ ഒരു 'താടിക്കാരൻ'. അതെല്ലേ നിങ്ങൾ ആദ്യ ചിത്രത്തിൽ കണ്ടത്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഒന്നുമല്ല. പക്ഷെ കക്ഷി മറ്റവനാണ്. ഫിൽറ്റർ. ആ താടിയും മീശയും മാറ്റിയാൽ ആൾ ആരെന്നു മനസിലാകും (തുടർന്ന് വായിക്കുക)
3/ 6
തന്റെ ഉള്ളിലെ സ്ത്രീത്വം വിളിച്ചോതുന്ന ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് നന്ദി പറഞ്ഞാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പിറന്ന പിറന്നാൾ ആശംസ
4/ 6
സെയ്ഫ് അലി ഖാന്റെ മൂത്ത പുത്രി സാറ അലി ഖാൻ ആണ് 'താടിക്കാരനായ' ആ സുന്ദരി. താടിയും മീശയും ഫിൽറ്റർ ആണ്. ഫോട്ടോയിൽ റിഫ്ലക്ഷൻ ആയി ഹോമിയെ കാണാനും സാധിക്കും. ഹോമിക്ക് യുവത്വവും, ആരോഗ്യവും, ആയുസും നേർന്നാണ് പിറന്നാൾ ആശംസ
5/ 6
താനും ഹോമിയും ഒരുമിച്ച് പുഷ്അപ്പുകൾ ചെയ്യുന്ന ഒരു ചെറിയ വീഡിയോയും സാറ പോസ്റ്റ് ചെയ്തു
6/ 6
മർഡർ മുബാറക്ക് എന്ന് പേരിട്ടിരിക്കുന്ന ഹോമിയുടെ അടുത്ത ചിത്രത്തിൽ സാറ അഭിനയിക്കുന്നുണ്ട്. വിക്കി കൗശലിന്റെ പേരിടാത്ത അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗും അവർ പൂർത്തിയാക്കിയതായി റിപ്പോർട്ടുണ്ട്. 'ഏ വതൻ മേരെ വതൻ' ആണ് മറ്റൊരു ചിത്രം