സഹപ്രവർത്തകർ എന്നതിലുപരി സഹപാഠികൾ എന്ന നിലയിൽ തുടങ്ങിയ സൗഹൃദമാണ് കഴിഞ്ഞ ദിവസം അന്തരിച്ച നടനും സംവിധായകനുമായ സതീഷ് കൗശിക്കിന്റെയും (Satish Kaushik) നടി നീന ഗുപ്തയുടെയും (Neena Gupta). ഇവർ ഒന്നിച്ച സിനിമകളുമുണ്ടായി. കോളിളക്കം സൃഷ്ടിച്ച നിലപാടുകളിലൂടെ ശ്രദ്ധ നേടിയ നീന ഗുപ്തയെ ഒരുവേള വിവാഹം ചെയ്യാമെന്ന് സതീഷ് കൗശിക് വാഗ്ദാനം ചെയ്തിരുന്നു, അതും നീന വിവിയൻ റിച്ചാർഡ്സിന്റെ കുഞ്ഞിനെ ഗർഭം ധരിച്ച വേളയിൽ