കരിപ്പൂർ സ്വർണക്കടത്ത് കൊട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് വിട്ടയച്ചിരുന്നു. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി . സ്വർണ്ണക്കടത്ത് കൊട്ടേഷൻ കേസുകളിലെ സ്ഥിരം പ്രതി എന്ന നിലയിൽ ആർജുൻ ആയങ്കിക്ക് എതിരെ കാപ്പ വകുപ്പ് ചുമത്തിയുള്ള നടപടിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. കൊട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കി ലോ കോളേജ് വിദ്യാർഥിയുമായി പ്രണയ വിവാഹിതനായത് വാർത്തയായിരുന്നു. അതിനു പുറകെയാണ് ആകാശ് തില്ലങ്കേരിയും ഹോമിയോ ഡോക്ടറുമായി പ്രണയവിവാഹിതനാവുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നത്.
"പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്.. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്.. അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല.. അതൊരു വസ്തുതയാണ്.. എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല.... ഒരു വാർത്ത സമ്മേളനം പ്രതീക്ഷിക്കാം " എന്ന ആകാശ് തില്ലങ്കേരിയുടെ കുറുപ്പാണ് ആണ് വിവാദമായത്.
അതേസമയം ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്ക് വഴങ്ങി പുറകോട്ടു പോകാനില്ലന്ന് കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്ഐ നേതാക്കളും വ്യക്തമാക്കിയിരുന്നു. വാർത്താ സമ്മേളനങ്ങൾ വിളിച്ച് കാര്യങ്ങൾ തുറന്നു പറയുമെന്ന് വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയെയും , അർജുൻ ആയങ്കിയെയും നേരിടാൻ ഡിവൈഎഫ്ഐ നേതാക്കൾ ശക്തമായി രംഗത്തെത്തി. ഭീഷണി മുഴക്കാതെ പറയാനുള്ളത് പറയാൻ ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിനു തയ്യാറായില്ല. കഴിഞ്ഞ ഇടയ്ക്കും ഡിവൈഎഫ്ഐ നേതാവ് മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.