കോവിഡ് വൈറസ്സ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ഒട്ടേറെ മിഥ്യധാരണകളും വ്യാജപ്രചരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ പലരെയും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ് ഈ സ്കൂളിൽ നിന്നും കേൾക്കേണ്ടി വരുന്നത്. കൊറോണ വൈറസ് അണുബാധ തടയുമെന്ന പ്രതീക്ഷയിൽ പൂൾ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ടീച്ചർ മാസങ്ങളോളം ടാപ്പ് തുറന്നിട്ടിരുന്നതിനെത്തുടർന്ന് സ്കൂളിന് ലഭിച്ചത് 20ലക്ഷത്തിന്റെ വാട്ടർ ബിൽ!
ഒരു ജാപ്പനീസ് സ്കൂളിന് ലഭിച്ച 27,000 ഡോളറിന്റെ വാട്ടർ ബിൽ ഇന്ത്യയിൽ 20ലക്ഷത്തിനു പുറത്തുവരും. സാധാരണയായി, ക്ലോറിൻ, ഫിൽട്ടറിംഗ് മെഷീനുകൾ എന്നിവ പൂളിലെ വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നു. എന്നാൽ പുതിയ വെള്ളം ഒഴിക്കുന്നത് കോവിഡിനെ തടയാൻ സഹായിക്കുമെന്നു ഇത് ചെയ്ത ടീച്ചറിന് എങ്ങനെയോ തെറ്റായ ധാരണ ലഭിച്ചു," പ്രാദേശിക വിദ്യാഭ്യാസ ബോർഡ് ഉദ്യോഗസ്ഥൻ അകിര കോജിരി എഎഫ്പിയോട് പറഞ്ഞു