മെറ്റ് ഗാലയിൽ തിളങ്ങുന്ന താരങ്ങളാണ് ഫാഷൻ ലോകത്തെ ഏറ്റവും പുതിയ കൗതുകം. ഭർത്താവ് നിക്ക് ജോനസിന്റെ കൈപിടിച്ച്, തൈ ഹൈ സ്ലിറ്റുള്ള ബ്ലാക്ക് ഗൗണിൽ പ്രിയങ്ക ചോപ്രയും തൂവെള്ള ഗൗണിൽ ആലിയ ഭട്ടും ഏവരുടെയും ശ്രദ്ധയാകർഷിച്ചെങ്കിൽ നിറവയറുമായാണ് ടെന്നീസ് താരം സെറീന വില്യംസ് എത്തിയത്.