വൈറൽ വീഡിയോയ്ക്ക് പശ്ചാത്തലം തീർത്ത് ചൂടൻ രംഗങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ചും ടിക്ടോക്കിൽ ,വൈറലായ വീഡിയോയുടെ പശ്ചാത്തലത്തിലാണ് രണ്ട് പേർ കിടക്കയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം കടന്നു കൂടിയത്. സ്ഥിരമായി ഇന്റർനെറ്റ് വീഡിയോകൾ ചെയ്യുന്ന ഒരു സംഘമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്
ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഇവർ മനഃപൂർവം ഈ ചൂടൻ രംഗങ്ങൾ പറഞ്ഞുറപ്പിച്ചു തിരുകിക്കേറ്റിയതാണെന്നായിരുന്നു പ്രധാന ആരോപണം. അങ്ങനെയല്ല, തീർത്തും യാദൃശ്ചികമായി കടന്നു കൂടിയതാണെന്നു ഇവർ ആണയിട്ടു പറഞ്ഞു. എങ്കിൽ പോലും പലരും അത് വിശ്വസിക്കാതെയായി. മാത്രമല്ല, മറ്റൊരു വിധത്തിൽ അത് അവരുടെ ജീവിതത്തെയും ബാധിച്ചു
@gohousedublin എന്ന ഹാന്ഡിലിൽ വീഡിയോ ചെയ്യുന്നവരാണിവർ. പത്തു പേർ അടങ്ങുന്ന സംഘമാണ് പോഷ് വീട് വാടകയ്ക്കെടുത്തത്. ഈ സംഭവം വിവാദമായതോട് കൂടി ഇവരോട് വീടൊഴിയാൻ ഉടമസ്ഥർ ചട്ടംകെട്ടി. ശേഷം ഇവർ തങ്ങളുടെ സാമാനങ്ങളുമായി വീടൊഴിഞ്ഞ് കൊടുക്കുകയും ചെയ്തു. സ്വന്തമായി ഒരു ഷെഫ് ഉൾപ്പെടെയുള്ള സൗകര്യത്തിൽ ജീവിക്കുകയായിരുന്നു അവരിവിടെ