ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കൊൽക്കത്തയിൽ എത്തിയപ്പോഴായിരുന്നു ആക്രമണത്തിനിരയായവരെ സന്ദർശിച്ചത്. ഇതോടെ ഷാരൂഖിന്റെ പ്രവൃത്തിയെ വാനോളം പുകഴ്ത്തി ആരാധകരും രംഗത്തെത്തി.
2/ 5
ഷാരൂഖ് ഖാന്റെ ഒരു ഫാൻ പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എസ്ആർകെ യൂണിവേഴ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
3/ 5
'ഇതുകൊണ്ടാണ് നിങ്ങൾ ഹൃദയങ്ങളുടെ രാജാവാകുന്നത്' എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. മകൾ സുഹാന ഖാനും സുഹൃത്തും നടിയുമായ ഷാനയ കപൂറുമൊത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം കൊൽക്കത്തയിലെത്തിയത്.
4/ 5
നയൻതാരയ്ക്കൊപ്പം എത്തുന്ന അറ്റ്ലിയുടെ ജവാൻ, തപ്സി പന്നുവിനൊപ്പം എത്തുന്ന രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്നിവയാണ് വരാനിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രങ്ങൾ.