രാജ്യത്തിനകത്തും പുറത്തും ഏറെ ഫാൻസുള്ള നടനാണ് ഷാരൂഖ് ഖാൻ (Shah Rukh Khan). വീർ സാറാ, ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ തുടങ്ങിയ റൊമാന്റിക് ചിത്രങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ഫാൻസിന്റെ എണ്ണം ഉയരാനും കാരണം. ഷാരൂഖിന്റെ വനിതാ ആരാധകരുടെ എണ്ണം എത്രത്തോളം ഉണ്ട് എന്ന് എടുത്തുപറയേണ്ട കാര്യമില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ഷാരൂഖിന്റെ പിന്നാലെ ഈ വനിതാ ആരാധകർ കൂടാറുണ്ട്
2017ലെ ഇന്ത്യ കോൺക്ലേവിൽ സംസാരിക്കവെ പുറത്തിറങ്ങുമ്പോൾ ഉണ്ടാവേണ്ട ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ഷാരൂഖ് വാചാലനായി. 'പുറത്തായിരിക്കുമ്പോൾ, നല്ല സുഗന്ധമുണ്ടാവണം. പല്ലു തേക്കണം, തലമുടി മിനുസമുള്ളതായിരിക്കണം. ശരീരം വളരെ നന്നായി മണക്കണം. ഇതാണ് നിങ്ങൾ പിന്തുടരേണ്ട ചിട്ടവട്ടം,' ഷാരൂഖ് വ്യക്തമാക്കി (തുടർന്ന് വായിക്കുക)
ഒട്ടേറെ വനിതാ ആരാധകർ തന്നെ മണത്തുനോക്കാൻ ശ്രമിക്കാറുണ്ട് എന്ന് ഷാരൂഖ്. തന്നെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുരുഷ അംഗരക്ഷകർ സ്ത്രീകളെ തള്ളിയിടുമ്പോൾ അത് പരുഷമായി തോന്നിയേക്കാം എന്ന് അദ്ദേഹം പരാമർശിച്ചു. "സ്ത്രീകൾക്ക് മനോഹരമായ നീളമുള്ള നഖങ്ങളുണ്ട്. കുട്ടികൾക്കും ഭാര്യയ്ക്കും മുന്നിൽ നഖത്തിന്റെ അടയാളങ്ങൾ വിശദീകരിക്കാൻ പ്രയാസമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു