നടി ഷംന കാസിമിന്റെ (Shamna Kasim) ബേബി ഷവർ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. പട്ടുസാരി ചുറ്റി അതിസന്തോഷവതിയായി നിൽക്കുന്ന തന്റെ നിറവയർ ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒട്ടേറെപ്പേർ ഷംനയ്ക്ക് ആശംസകളുമായെത്തി. വളകളും മൈലാഞ്ചി ചോപ്പും കൊണ്ട് മനോഹരമാക്കിയ കൈകളും, മിതമായി അണിഞ്ഞ സ്വർണാഭരണങ്ങളും ഈ ചിത്രങ്ങളുടെ ഹൈലൈറ്റാണ്