തന്റെ കടിഞ്ഞൂൽ കൺമണിയെ വരവേൽക്കാൻ ഷംന കാസിമിന് (Shamna Kasim) ഇനി അധികം താമസമില്ല. ഗർഭകാലം വളരെ മികച്ച രീതിയിൽ ആഘോഷമാക്കിയ നടിയാണ് ഷംന. വിദേശത്തുള്ള ഭർത്താവിനൊപ്പവും നാട്ടിലെ കുടുംബത്തോടൊപ്പവും ഒരുപോലെ സമയം ചെലവിട്ടാണ് ഷംന ഈ നാളുകളെ വരവേറ്റത്. ഒൻപതാം മാസം ഒരു സർപ്രൈസ് കൂടി ഷംന പങ്കിടുന്നു
2/ 8
ഒൻപതാം മാസം ഷംനക്ക് ഏറ്റവും വലിയ സർപ്രൈസ് നൽകിയത് ഉമ്മയും സഹോദരിയുമാണ്. ഒൻപത് മാസം തികഞ്ഞതിനു തുല്യമായി ഷംന വളരെക്കാലമായി ഇഷ്ടപ്പെട്ടു പോന്ന ഒൻപത് പലഹാരങ്ങൾ അവർ ചൂടോടെ തയാറാക്കി നൽകി. അതേതെല്ലാമെന്നു ഷംന തന്നെ പരിചയപ്പെടുത്തി (തുടർന്ന് വായിക്കുക)
3/ 8
ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വീഡിയോയിലാണ് ഷംന ഈ സന്തോഷം പോസ്റ്റ് ചെയ്തത്. സമയമെടുത്ത് നല്ല രുചികരമായ ഭക്ഷണം പാത്രങ്ങളിൽ നിറച്ചിരിക്കുകയാണ് ഇരുവരും ചേർന്ന്. മലയാളികൾ ആവശ്യപ്പെട്ടത് പ്രകാരം മലയാളത്തിലാണ് വീഡിയോ ചെയ്തിട്ടുള്ളത്
4/ 8
കണ്ണൂർ സ്റ്റൈൽ ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. എല്ലാം നാടൻ പലഹാരങ്ങൾ. ഇവയെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവർക്കും ഷംനയുടെ ഈ പോസ്റ്റ് ഉപകാരപ്രദമാകും. അതെന്തെല്ലാം എന്ന് ഒന്ന് കണ്ടുനോക്കിയാലോ
5/ 8
ഇതൊക്കെയാണ് ആ പലഹാരങ്ങൾ. പാത്രങ്ങളിൽ നിരന്നിരിക്കുന്നത് കായ് പോള, ഉന്നക്കായ്, നാടൻ സമോസ, ബോണ്ട, മധുരമുള്ള അട, പഴം വഴറ്റിയത്, ഉണ്ണിയപ്പം, ഈന്തപ്പഴം ഫ്രൈ, പഴംപൊരി എന്നിവയാണ്. ഇതിൽ സമോസ കണ്ണൂർ സ്പെഷ്യലായാണ് ഉണ്ടാക്കിയിട്ടുള്ളത്
6/ 8
കുറച്ചു നാൾ മുൻപ് ഷംന മറ്റൊരു വീഡിയോയിൽ തന്റെ വിവാഹത്തെയും ഗർഭകാലത്തെയും കുറിച്ച് പരാമർശിച്ചിരുന്നു. പോയവർഷം ജൂൺ മാസത്തിൽ നിക്കാഹ് കഴിയുകയും, മാസങ്ങൾക്കു ശേഷം വിവാഹ ചടങ്ങ് നടത്തുകയുമായിരുന്നു എന്ന് ഷംന വ്യക്തമാക്കിയിരുന്നു
7/ 8
ഷംനയ്ക്ക് ഗർഭകാല സ്പെഷ്യൽ പലഹാരങ്ങൾ നൽകുന്ന ഭർത്താവ് ഷാനിദ് ആസിഫ് അലി
8/ 8
കണ്ണൂർ സ്റ്റൈലിൽ ഗർഭിണിക്ക് നടത്തുന്ന ചടങ്ങിൽ ഷംന കാസിമും ബന്ധുക്കളും