നടിയും നർത്തകിയുമായ ഷംന കാസിം (Shamna Kasim) അമ്മയായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഷംന ഒരാൺകുഞ്ഞിനു ജന്മം നൽകിയത്. ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമൊപ്പം ചിത്രം പകർത്തി പോസ്റ്റ് ചെയ്താണ് ഷംന കുഞ്ഞിന്റെ വരവറിയിച്ചത്. ദുബായിയിലെ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. വിദേശത്തു വച്ചായിരുന്നു കുഞ്ഞിന്റെ ജനനം