നടി ഷംന കാസിമിന്റെ (Shamna Kasim) വിവാഹവും, ഗർഭധാരണവും മറ്റു വിശേഷങ്ങളുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞുകാണും. ദുബായിയിലെ മലയാളി വ്യവസായിയാണ് ഷംനയുടെ ഭർത്താവ്. കുറച്ചുനാൾ മുൻപ് ഷംന തന്റെ വളകാപ്പു ചടങ്ങുകൾ നടത്തിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. വീണ്ടും മറ്റൊരു ചടങ്ങിന്റെ വിശേഷം ഷംന പങ്കിടുന്നു
നടി കണ്ണൂർകാരിയാണ് എന്ന് എത്രപേർക്ക് അറിയാമെന്നറിയില്ല, പക്ഷെ അവിടുത്തെ ഒരു സ്പെഷൽ ഗർഭകാല ചടങ്ങുമായാണ് താരത്തിന്റെ വരവ്. സകുടുംബം ഈ ചടങ്ങിൽ ഷംന പങ്കെടുക്കുന്നു. ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങെന്ന് ക്യാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. അതും തനി കണ്ണൂർ സ്റ്റൈലിൽ. വളരെ ലളിതമാണ് ഈ ചടങ്ങ് (തുടർന്ന് വായിക്കുക)