വീടിനുള്ളിൽ നിൽക്കുന്ന വേഷത്തിൽ കയ്യിൽ ഒരു പൂച്ചെണ്ടുമായി ഭർത്താവ് ഷാനിദിന് മുന്നിലേക്ക് സർപ്രൈസായി നടന്നു വരുന്ന ഷംന കാസിം (Shamna Kasim). ഷാനിദിന്റെ മുഖത്തെ അമ്പരപ്പ് മാറിയിട്ടില്ല. കാര്യം എന്തെന്ന് ആൾക്ക് പിടികിട്ടിയിട്ടില്ല എന്ന് മുഖം കണ്ടാൽ വ്യക്തം. ദുബായിയിലെ ബിസിനസുകാരനായ ഷാനിദ് തെന്നിന്ത്യൻ നടിയും നർത്തകിയുമായ ഷംനയെ കാണുന്നത് ചിത്രത്തിന്റെ ആദ്യ പകുതിയിൽ ദൃശ്യമാകുന്ന ഈ വേദിയിൽ വച്ചാണ്