പുണ്യമാസത്തിൽ നടി ഷംന കാസിം (Shamna Kasim) അമ്മയായി. താരത്തിന്റെ ആദ്യത്തെ കുഞ്ഞാണിത്. വിദേശത്തു വച്ചായിരുന്നു പ്രസവം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു