'കേരളം പല രീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുടെ നാടാണ്. അതുകൊണ്ടാണ് ഞാന്‍ ജാതി വാല് മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുകയെന്നുള്ളത് എനിക്ക് സങ്കടമുണ്ടാക്കിയ കാര്യമാണ്. ജാതി വാല് വേണ്ടെന്ന് തീരുമാനിച്ചത് എന്റെ പുരോഗമന നിലപാടാണ്'- സംയുക്ത പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- സംയുക്ത/ഫേസ്ബുക്ക്)
'സിനിമാ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയില്‍ പോയപ്പോള്‍ എന്റെ പേരിന്റെ കൂടെ ജാതി വാല് ചേര്‍ത്ത് വിളിക്കുന്നത് കേട്ട് സത്യം പറഞ്ഞാല്‍ അരോചകമായി തോന്നി. എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന്. നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേരളം പലരീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുള്ള ഒരു സ്ഥലമാണ്'- സംയുക്ത പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- സംയുക്ത/ഫേസ്ബുക്ക്)
നേരത്തെ ഒരു സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ഷൈന്‍ സംയുക്തക്കെതിരെ ആഞ്ഞടിച്ചത്. സംയുക്ത പ്രമോഷന് പരിപാടികള്‍ക്ക് എത്തിയിരുന്നില്ല. ഇതിലുള്ള വിമര്‍ശനമാണ് ഷൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നിൽ തുറന്നടിച്ചത്. സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന് എന്ന ജാതിവാല് മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈന്‍ രൂക്ഷമായി വിമര്‍ശിച്ചത്. (ചിത്രത്തിന് കടപ്പാട്- സംയുക്ത/ഫേസ്ബുക്ക്)
'എന്തുകൊണ്ട് അവര്‍ പ്രമോഷന് വന്നില്ല. ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയില്‍ നിന്ന് കിട്ടുന്നതല്ലേ. എന്ത് മേനോനായാലും നായരായാലും ക്രിസ്ത്യാനിയും മുസ്ലിമായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം?'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- സംയുക്ത/ഫേസ്ബുക്ക്)