സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും അക്കിനേനി എന്ന പേര് ഒഴിവാക്കിയത് മുതൽ സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹമോചിതരാകും എന്ന കാര്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ എങ്ങും നിറഞ്ഞിരുന്നു. ശേഷം ഒക്ടോബർ രണ്ടാം തിയതി സാമന്ത തന്നെ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. പക്ഷെ ഇപ്പോൾ ചർച്ചയാവുന്നതു മറ്റൊരാളുടെ പോസ്റ്റ് ആണ്
സാമന്തയുടെ മുൻകാമുകൻ കൂടിയായ നടൻ സിദ്ധാർഥ് ഒരു ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ്. ആരുടേയും പേരോ സന്ദർഭമോ പരാമർശിച്ചിട്ടില്ലെങ്കിലും, ട്വീറ്റിലെ വാചകങ്ങൾ സാമന്തയെ ഉദ്ദേശിച്ചാണ് എന്ന് നെറ്റിസൺസ് കണ്ടെത്താൻ അധികം വൈകിയില്ല. സിദ്ധാർത്ഥിന് നേരെ ഒട്ടേറെ പേർ വിമർശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ട്വീറ്റിലെ വാക്കുകൾ ചുവടെ (തുടർന്ന് വായിക്കുക)
നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മുമ്പാണ് വേർപിരിയുന്നു എന്ന വാർത്ത പുറത്തുവന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. വൻ തുകയാണ് സാമന്ത റൂത്ത് പ്രഭുവിനു അക്കിനേനി കുടുംബം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ സാമന്തയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നും ഇതിൽപ്പറയുന്നു
സമാന്തയ്ക്ക് 200 കോടി രൂപയാണ് ജീവനാംശം വാഗ്ദാനം ചെയ്തത്. വളരെയധികം ആലോചിച്ച ശേഷം, ജീവനാംശം വേണ്ടെന്ന് പറഞ്ഞ സാമന്ത, ചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും എടുക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് നടി ടോളിവുഡിലെ മുൻനിരയിലെത്തിയ ചരിത്രമാണ് അവർക്കുള്ളത്. അതിനാൽ, ഈ വിവാഹത്തിൽ നിന്ന് പണം ആവശ്യമില്ലെന്ന് സാമന്ത തീരുമാനിക്കുകയായിരുന്നു
"തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് കാര്യങ്ങൾ ഈ വഴിക്ക് പോകുന്നത് എന്ന് ചിന്തിച്ചു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വാർത്തകൾ വാർത്തകൾക്ക് പകരമായി വരും എന്ന് ഞാൻ പഠിച്ചു. അത് ആളുകളുടെ മനസ്സിൽ അധികകാലം നിലനിൽക്കില്ല. യഥാർത്ഥ വാർത്തകൾ, പ്രാധാന്യമുള്ള വാർത്തകൾ, നിലനിൽക്കും. എന്നാൽ ഉപരിപ്ലവമായ, ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടുന്നു. ഒരിക്കൽ ഞാൻ ഈ നിരീക്ഷണം നടത്തിയപ്പോൾ, അക്കാര്യങ്ങൾ എന്നെ ബാധിക്കുന്നത് അവസാനിച്ചു," നാഗചൈതന്യ പറഞ്ഞു
ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ സമാന്ത - നാഗ ചൈതന്യ ദമ്പതികൾ വേർപിരിയുന്നുവെന്ന പ്രചാരണം ആരംഭിച്ചിട്ട്. 2017 ലാണ് സമാന്ത- നാഗചൈതന്യ വിവാഹം നടന്നത്. അഭിനയ കുടുംബത്തിലെ മരുമകളായി സമാന്ത എത്തിയത് ആഘോഷിക്കപ്പെട്ട കാര്യമായിരുന്നു. എന്നാൽ അടുത്തിടെയായി ഈ ദമ്പതികൾ വേർപിരിയുന്നു എന്ന തരത്തിലാണ് റിപോർട്ടുകൾ പ്രചരിക്കുന്നത്. തുടക്കം കുറിച്ചത് സമാന്തയിൽ നിന്നുമാണ്
ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും വിവാഹ ശേഷമുള്ള പേരിൽ നിന്നും അക്കിനേനി എന്ന് മാറ്റി വീണ്ടും സമാന്ത റൂത് പ്രഭു എന്നാക്കിയത് മുതലാണ് സംശയങ്ങളുടെ തുടക്കം. ഒരു റിപ്പോർട്ടർ ക്ഷേത്ര ദർശനം നടത്തി വരവേ സമാന്തയോട് ഇക്കാര്യം ചോദിച്ചതും, അവർ പൊട്ടിത്തെറിച്ചതും വാർത്തയായിരുന്നു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്തയിൽ ബന്ധം പിരിയാനുള്ള കാരണങ്ങളായി ചില പരാമർശങ്ങളുണ്ട്