ജയ്സൽമാരിലെ രാജകൊട്ടാരത്തിൽ ബോളിവുഡിന്റെ യുവ താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും (Sidharth Malhotra) കിയാരാ അദ്വാനിയും (Kiara Advani) വിവാഹിതരാകും. വിവാഹത്തിനായുള്ള ഒരുക്കങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു. അകത്തേക്ക് പ്രവേശനം ഇല്ലെങ്കിലും വിവാഹവേദിയുടെ പുറത്തു നിന്നുള്ളതും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുമായ വിവരങ്ങൾ വച്ചുള്ള റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്