പ്രണയത്തിലൂടെ ജീവിതത്തിൽ ഒന്നിച്ച താരദമ്പതികളിൽ രണ്ടുപേരാണ് നടൻ കൃഷ്ണകുമാറും (Krishnakumar) ഭാര്യ സിന്ധുവും (Sindhu Krishna). 1994ലായിരുന്നു ഇവരുടെ വിവാഹം. ദൂരദർശൻ ന്യൂസ് റീഡർ എന്ന നിലയിൽ തുടങ്ങിയാണ് കൃഷ്ണകുമാറിനെ പലർക്കും പരിചയം. ജീവിതപ്രതിസന്ധിയിൽ താൻ ഓട്ടോ ഓടിക്കാൻ വരെ പോയിരുന്നു എന്നൊരിക്കൽ കൃഷ്ണകുമാർ പറയുകയുണ്ടായി
കൃഷ്ണകുമാറിന്റെ വീട്ടിൽ രണ്ടാണ്മക്കളാണ്. അച്ഛനും അമ്മയ്ക്കും ഏറെ വൈകി ഉണ്ടായ കുട്ടിയാണ് താനെന്ന് കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപാലകൃഷ്ണൻ നായർ, രത്നമ്മ ദമ്പതികളുടെ ഇളയമകനാണ് കൃഷ്ണകുമാർ. ഇവിടേയ്ക്ക് മരുമകളായി എത്തിയതിനെ കുറിച്ച് സിന്ധു കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ പങ്കിടുകയുണ്ടായി (തുടർന്ന് വായിക്കുക)