''ഞാന്‍ ആലോചിക്കുകയായിരുന്നു. പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത്. ബാക്കി പരിപാടിക്കൊക്കെ വന്നിരുന്നു. പന്തളം ബാലന്റെ നിറമാണോ, മതമാണോ പ്രശ്നം? ജാതിയാണോ പ്രശ്നം, കുലമാണോ പ്രശ്നം? അങ്ങനെ ഒരു കലാകാരനെ ഇകഴ്ത്തി കാണാന്‍ പാടില്ല. വ്യക്തിപരമായ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഒരു കാലാകാരനോടും ചെയ്യാന്‍ പാടില്ല''- പന്തളം ബാലൻ വേദിയിൽ പറഞ്ഞു.
''ഞാന്‍ ഈ ജില്ലക്കാരനല്ലേ? പത്തനംതിട്ട ജില്ലക്കാരനാണ് ഞാന്‍. സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ്. പന്തളം ബാലന് പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. എന്താണ് പ്രശ്നം? എന്റെ നിറമാണ് പ്രശ്നം, എന്റെ ജാതിയാണ് പ്രശ്നം. എന്താ എനിക്ക് വാലില്ല. എന്നെ അംഗീകരിക്കുന്ന ലക്ഷ കണക്കിന് ആളുകളുണ്ട് കേരളത്തില്‍. എനിക്ക് അതുമതി''- ഇതു എന്റെ പ്രതിഷേധമാണെന്നും പന്തളം ബാലന് പറഞ്ഞു.