പത്തു വയസ്സുകാരനെ പാമ്പ് കൊത്തി; കൊത്തിയ പാമ്പിന് കുട്ടി കൊടുത്ത പണി ഇങ്ങനെ
Snake Bites 10-Year-Old Boy He Retaliates | കടിച്ച പാമ്പിനിട്ട് പണികൊടുത്ത കുട്ടിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം
News18 Malayalam | October 10, 2020, 1:38 PM IST
1/ 6
കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കണം എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്നാൽ കടിച്ച പാമ്പിന് എട്ടിന്റെ പണി കൊടുത്താലോ? അത്തരമൊരു കൊച്ചു മിടുക്കന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ അഭിനന്ദന പ്രവാഹത്താൽ നിറയുന്നത് (പ്രതീകാത്മക ചിത്രം)
2/ 6
കർണാടകയിലെ 10 വയസ്സുകാരനാണ് കഥയിലെ താരം. കുട്ടിയെ ഒരു പെരുമ്പാമ്പ് കൊത്തുകയായിരുന്നു. പതറിയില്ല എന്ന് മാത്രമല്ല, കുട്ടി പ്രതികരിക്കുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
3/ 6
അമ്പലത്തിലേക്ക് പോകുകയായിരുന്നു സങ്കൽപ് ജി. പൈ എന്ന അഞ്ചാംക്ലാസുകാരൻ. ഓടയിൽ നിന്നും ഇഴഞ്ഞു നീങ്ങിയ പാമ്പ് കുട്ടിയുടെ വലതുകാലിൽ ചുറ്റി. വൈകുന്നേരമാണ് സംഭവം (പ്രതീകാത്മക ചിത്രം)
4/ 6
ആത്മസംയമനം കൈവിടാതെ കുട്ടി പാമ്പിന്റെ തലയിൽ ഇടത്തേ കാലുകൊണ്ട് ഒരു തൊഴിവച്ചു കൊടുത്തു. ഈ മൽപ്പിടുത്തത്തിനിടയിൽ ഒരു കൊത്ത് ഏൽക്കുകയും ചെയ്തു. എന്നിട്ടും കുട്ടി പിൻവാങ്ങിയില്ല (പ്രതീകാത്മക ചിത്രം)
5/ 6
ഉടൻ തന്നെ അയൽക്കാരെ കുട്ടി വിവരമറിയിച്ചു. ആളുകൾ ഓടിക്കൂടി. മാത്രമല്ല, അവർ ഒരു പാമ്പുപിടുത്തക്കാരനെ കൊണ്ടുവന്ന് പാമ്പിനെ കീഴ്പ്പെടുത്തുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
6/ 6
പാമ്പിനെ ബയോളജിക്കൽ പാർക്കിൽ തുറന്നു വിട്ടു. മകന്റെ കാലിലെ മുറിവ് ഭേദപ്പെടുന്നുണ്ട് എന്ന് കുട്ടിയുടെ അച്ഛൻ അറിയിച്ചു. കുട്ടിയുടെ ആത്മധൈര്യം സോഷ്യൽ മീഡിയയിൽ പ്രശംസ ഏറ്റുവാങ്ങുകയാണ് (പ്രതീകാത്മക ചിത്രം)