മറിമായത്തിലെ മണ്ഡോദരിയായി പ്രേക്ഷകരെ കയ്യിലെടുത്ത സ്നേഹ ശ്രീകുമാറും (Sneha Sreekumar)സീരിയൽ നടൻ ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. സമൂഹ മാധ്യമത്തിലൂടെ ഇരുവരുടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. സ്നേഹ ഗർഭിണിയാണെന്ന വിവരവും സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അറിയിച്ചത്.(ഇൻസ്റ്റാഗ്രാം)
2/ 6
പിന്നാലെ സ്നേഹയുടെ ബേബി ഷവർ പരിപാടി അഭിനയലോകത്തെ പ്രിയപ്പെട്ട കൂട്ടുകാരികൾ ഒത്തുചേർന്ന് കെങ്കേമമാക്കിയതും നാം കണ്ടിരുന്നു. ഇപ്പോഴിതാ വളകാപ്പ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.(ഇൻസ്റ്റാഗ്രാം)
3/ 6
വയലറ്റ് നിറത്തിലുള്ള സാരിയിൽ സ്നേഹ സുന്ദരിയായി അണിഞ്ഞൊരുങ്ങി. പരമ്പരാഗത രീതിയിൽ ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം ചൂടിയാണ് സ്നേഹ വളകാപ്പിനെത്തിയത്. വയലറ്റ് നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ശ്രീകുമാറിന്റെ വേഷം.(ഇൻസ്റ്റാഗ്രാം)
4/ 6
ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ആശംസകളുമായി നിരവധി പേരാണെത്തുന്നത്. (ഇൻസ്റ്റാഗ്രാം)(ഇൻസ്റ്റാഗ്രാം)
5/ 6
2019 ഡിസംബർ മാസത്തിലായിരുന്നു സ്നേഹ, ശ്രീകുമാർ വിവാഹം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. മറിമായം സീരിയലിലെ തന്നെ ലോലിതൻ എന്ന വേഷം ചെയ്താണ് ശ്രീകുമാറും ശ്രദ്ധേയനായത്.(ഇൻസ്റ്റാഗ്രാം)
6/ 6
വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു നടന്നത്. മറിമായം സീരിയലിലെ തന്നെ അംഗങ്ങളും അതിഥികളായെത്തി. (ഇൻസ്റ്റാഗ്രാം)