സാമന്തയുമായി വേർപിരിഞ്ഞതിനു പിന്നാലെ നടി ശോഭിത ധൂലിപാലയുടെ പേരിനൊപ്പം നാഗ ചൈതന്യയുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇരുവരേയും പലയിടങ്ങളിൽ ഒന്നിച്ചു കണ്ടതോടെയാണ് ഊഹാപോഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
2/ 10
ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നായിരുന്നു വാർത്തകൾ. എന്നാൽ, ശോഭിതയോ നാഗ ചൈതന്യയോ ഇത്തരം വാർത്തകളോട് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
3/ 10
ഇപ്പോൾ ആദ്യമായി വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശോഭിത ധൂലിപാല. ഹൈദരാബാദിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
4/ 10
ഇപ്പോൾ ആദ്യമായി വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശോഭിത ധൂലിപാല. ഹൈദരാബാദിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
5/ 10
മികച്ച നിരവധി സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ താൻ സന്തോഷവതിയാണ്. ക്ലാസിക്കൽ ഡാൻസറായ തനിക്ക് മണിരത്നം ചിത്രത്തിൽ എആർ റഹ്മാന്റെ മൂന്ന് ഗാനങ്ങൾക്ക് ചുവടുവെക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്.
6/ 10
അഭിനയത്തിലും വരുന്ന അവസരങ്ങളിലുമാണ് താനിപ്പോൾ ശ്രദ്ധിക്കുന്നത്. അതിനിടയിൽ പാതി അറിവ് മാത്രം വെച്ച് ആളുകൾ പറയുന്നതിനു ചെവികൊടുക്കാൻ തനിക്ക് സമയമില്ല.
7/ 10
അതിന് മറുപടി നൽകേണ്ട കാര്യം പോലും ഇല്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഒന്നും ആരോടും വ്യക്തമാക്കേണ്ട കാര്യവുമില്ല. അത് തന്റെ കാര്യമല്ല. ശോഭിത നിലപാട് വ്യക്തമാക്കി.
8/ 10
പാതി വിവരം മാത്രം വെച്ച് ആരെങ്കിലും എഴുതിവിടുന്നതിന് മറുപടി നൽകാനോ വിശദീകരണം നൽകാനോ നിൽക്കാതെ എല്ലാവരും അവരവരുടെ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കൂവെന്നും ശോഭിത പറഞ്ഞു.
9/ 10
സ്വന്തം ജീവിതം മെച്ചപ്പെടുത്താനും സമാധാനം കണ്ടെത്താനുമുള്ള ശ്രമം നടത്തൂ. അതിനൊപ്പം നല്ലൊരു വ്യക്തിയാകാൻ കൂടി ശ്രമിക്കൂവെന്നും ശോഭിത.
10/ 10
ആറ് മാസമായി ശോഭിതയും നാഗചൈതന്യയും ഡേറ്റിലാണെന്നായിരുന്നു മാധ്യമ വാർത്തകൾ. ഫോർമുല വണ്ണിനോടുള്ള ഇരുവരുടേയും ഇഷ്ടമാണ് പരസ്പരം അടുപ്പിച്ചതെന്നും ഹൈദരാബാദ് ടൈംസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.