സൊഹൈൽ ഖാനും (Sohail Khan) സീമ ഖാനും (Seema Khan) വിവാഹമോചനത്തിന് അപേക്ഷ നൽകി. 24 വർഷമായി വിവാഹ ജീവിതം നയിക്കുന്ന ദമ്പതികൾക്ക് നിർവാൻ, യോഹാൻ എന്നീ രണ്ട് ആൺമക്കളുണ്ട്. സൽമാൻ ഖാന്റെ ഇളയ സഹോദരൻ സൊഹൈലും 'ദി ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സിൽ' അഭിനയിച്ച സീമയും വെള്ളിയാഴ്ച മുംബൈയിലെ കുടുംബ കോടതിയിൽ നിന്ന് ഇറങ്ങുന്ന കാഴ്ച സോഷ്യൽ മീഡിയയിലുമെത്തി
തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് 'ദി ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സിൽ' സീമ വെളിപ്പെടുത്തിയതോടെയാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. “ഞാനും സൊഹൈലും ഒരു പരമ്പരാഗത വിവാഹത്തിലല്ല ജീവിക്കുന്നത്. ഞങ്ങൾ ഒരു കുടുംബമാണ്. ഞങ്ങൾ ഒരു യൂണിറ്റാണ്. ഞങ്ങൾക്ക്, അദ്ദേഹവും ഞാനും ഞങ്ങളുടെ കുട്ടികളും പ്രധാനമാണ്," സീമ പറഞ്ഞു