ബോളിവുഡ് നടി സോനം കപൂറിന്റേയും (Sonam Kapoor) ഭർത്താവ് ആനന്ദ് അഹൂജയുടേയും ( Anand Ahuja)ഡൽഹിയിലെ വീട്ടിൽ കവർച്ച നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കവർച്ച നടന്നതെന്നാണ് വാർത്തകൾ. ഹൈ പ്രൊഫൈൽ കേസായതിനാൽ അധികൃതർ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. (image: Instagram)
2/ 7
1.41 കോടിയുടെ സ്വർണവും പണവും വീട്ടിൽ നിന്നും മോഷണം പോയതായാണ് ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. സോനം കപൂറിന്റെ ഭർതൃമാതാവാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവർ തന്നെയാണ് പൊലീസിൽ പരാതി നൽകിയതും. (image: Instagram)
3/ 7
ഹൈ പ്രൊഫൈൽ കേസായതിനാൽ ഡൽഹി പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പട്ട് സോനം വീട്ടിലെ ജീവനക്കാരേയും ചോദ്യം ചെയ്തതായി എബിപി ന്യൂസ് മറാത്തി റിപ്പോർട്ട് ചെയ്യുന്നു. (image: Instagram)
4/ 7
വീട്ടിലെ തോട്ടക്കാർ, ഡ്രൈവർമാർ, കെയർടെയ്ക്കർമാർ അടക്കം 25 ഓളം ജീവനക്കാരനെ ചോദ്യം ചെയ്തതായാണ് വാർത്തകൾ. (Image: Instagram)
5/ 7
ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി. ഭർത്താവ് ആനന്ദ് അഹൂജയുടെ അമ്മ പ്രിയ അഹൂജ, പിതാവ് ഹരീഷ് അഹൂജ എന്നിവർക്കൊപ്പം ആനന്ദ് അഹൂജയുടെ മുത്തശ്ശി സരള അഹൂജയുമാണ് ഈ വീട്ടിൽ കഴിയുന്നത്. (Image: Instagram)
6/ 7
ഫെബ്രുവരി 11 ന് സരള അഹൂജ തന്റെ സ്വർണവും പണവും സൂക്ഷിച്ച അലമാര തുറന്നപ്പോഴാണ് മോഷണം പോയതായി അറിയുന്നത്. ഫെബ്രുവരി 23 നാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. (Image: Instagram)
7/ 7
അടുത്തിടെയാണ് സോനം കപൂർ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു സോനം വാർത്ത അറിയിച്ചത്.