ബോളിവുഡ് സെലിബ്രിറ്റികളിൽ ഏറ്റവും മനോഹരമായ ഇൻസ്റ്റഗ്രാം ഫീഡ് ഒരുക്കുന്നവരിൽ ഒരാളാണ് സോനം കപൂർ (Sonam Kapoor). മികച്ചതും മനോഹരവുമാണ് സോനം കപൂറിന്റെ ഓരോ പോസ്റ്റുകളും. (image: Instagram)
2/ 6
അടുത്തിടെ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത പങ്കുവെച്ച് സോനം ഇൻസ്റ്റയിൽ പങ്കുവെച്ച ഫോട്ടോ വൈറലായിരുന്നു. ഇപ്പോഴിതാ, ഭർത്താവിനൊപ്പം മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സോനം. (Image: instagram)
3/ 6
അതിമനോഹരമായ ചിത്രങ്ങൾ ഇതിനകം വൈറലാണ്. ഫോട്ടോയുടെ ഭംഗിക്കപ്പുറം സോനം കപൂർ ധരിച്ച വസ്ത്രമാണ് ആരാധകർ ശ്രദ്ധിച്ച മറ്റൊരു കാര്യം. (Image: Instagram)
4/ 6
ലേബൽ ബൂണ സ്റ്റുഡിയോയുടെ ഫ്ലോറൽ പ്രിന്റ് ഡ്രസ്സാണ് സോനം ധരിച്ചിരിക്കുന്നത്. പാസ്റ്റൽ-ഹ്യൂഡ് സമന്വയമാണ് വസ്ത്രത്തിന്റെ പ്രത്യേകത. ഫാഷൻ സ്റ്റേറ്റ്മെന്റിൽ ബോളിവുഡിൽ തന്റെ തട്ട് താണ് തന്നെയിരിക്കുമെന്ന് സോനം ഒരിക്കൽ കൂടി തെളിയിക്കുകയാണ്. (image: Instagram)
5/ 6
സോഫ്റ്റ് ലെമൺ നിറത്തിലുള്ള വസ്ത്രത്തിന്റെ വില അറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകർ. ബൂണ സ്റ്റുഡിയോയുടെ വെബ്സൈറ്റിൽ വസ്ത്രം വിൽപനയ്ക്ക് വെച്ചിട്ടുണ്ട്, 14,500 രൂപയാണ് വില. (image: Instagram)
6/ 6
മാർച്ച് 21 നാണ് സോനം കപൂർ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചത്. (image: Instagram)