ആഡംബര വാഹനമായ എസ്യുവിയുടെ താക്കോല്‍ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി സൗന്ദര്യ രജനീകാന്ത്. താക്കോല്‍ സൂക്ഷിച്ചിരുന്ന പൗച്ചടക്കം കാണാനില്ലെന്നാണ് പരാതി. തേനാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് സൗന്ദര്യ പരാതി നൽകിയത്.
2/ 6
സൗന്ദര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ചെന്നൈയിലെ സ്വകാര്യ കോളേജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് താക്കോൽ നഷ്ടപ്പെട്ടതെന്ന് സൗന്ദര്യ പരാതിയിൽ പറയുന്നു.
3/ 6
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിക്കണമെങ്കില്‍ ഒറിജിനല്‍ താക്കോല്‍ കാണാനില്ലെന്ന പൊലീസ് പരാതി ആവശ്യമാണ്.
4/ 6
ഒരു മാസത്തിന് മുൻപ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വജ്രാഭരണങ്ങളും സ്വർണവും കാണാനില്ലെന്ന പരാതിയുമായി സഹോദരി ഐശ്വര്യ രജനീകാന്ത് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
5/ 6
അറുപത് പവൻ സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയടക്കമാണ് കാണാതായത്. വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയത്.
6/ 6
സംഭവത്തിൽ ഐശ്വര്യയുടെ വീട്ടുജീവനക്കാരിയായ ഈശ്വരിയേയും അവരുടെ ഭർത്താവിനെയും പൊലീസ് പിടികൂടിയിരുന്നു.