ഇന്ത്യൻ സിനിമ രംഗത്ത് തെന്നിന്ത്യന്‍ താരങ്ങൾക്കുള്ള സ്വീകാര്യത വളരെ വലുതാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക. ഗവേഷണ സ്ഥാപനമായ ഓർമാക്സ് സ്റ്റാർസ് ഇന്ത്യ ലൗസ് ആണ് രാജ്യത്തെ ജനപ്രിയ താരങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കിയത്.
2/ 6
വിജയ്, പ്രഭാസ്, യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടിആർ എന്നിവരാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
3/ 6
ആറാം സ്ഥാനത്തുള്ള അക്ഷയ് കുമാറാണ് ആദ്യ പത്തിലെ ഒരേയൊരു ബോളിവുഡ് താരം.
4/ 6
മഹേഷ് ബാബു, അജിത് കുമാർ, രാം ചരൺ, സൂര്യ എന്നിവരും പട്ടികയിലുണ്ട്.
5/ 6
ആലിയഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ പട്ടികയിലുണ്ടെങ്കിലും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ നിരവധി ദക്ഷിണേന്ത്യൻ നടിമാരും ഇടം നേടിയിട്ടുണ്ട്.
6/ 6
സാമന്തയാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വനിതാ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്.