പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമ എന്ന പേരിൽ 1983ൽ തിയേറ്ററിലിറങ്ങിയ മലയാള ചിത്രമാണ് 'അമേരിക്ക അമേരിക്ക' (America America). സംവിധായകൻ ഐ.വി. ശശി. സീമ ഉൾപ്പെടെയുള്ളവർ പ്രധാന കഥാപാത്രങ്ങൾ. ആ സിനിമയിൽ അഭിനയിക്കുമ്പോൾ താരപദവിയോ സൂപ്പർ താരപദവിയോ മമ്മൂട്ടിയെ (Mammootty) തേടിയെത്തിയിരുന്നില്ല. അമേരിക്കയിലെ ചിത്രീകരണ ലൊക്കേഷനുകളിൽ ഒന്നിലെ താമസക്കാർ മലയാളികളായിരുന്നു. അവരെ മലയാളികൾക്ക് പരിചയമുണ്ട്