നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടേയും മിനി ഔസേപ്പച്ചന്റേയും മകൻ ഈപ്പനും, കറ്റിവീട്ടിൽ കെ.ടി. തോമസിന്റേയും ലില്ലിക്കുട്ടിയുടെയും മകൾ അക്ഷയയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. തുടർന്ന് ബൊൾഗാട്ടി ഹയ്യാത്ത് ഹോട്ടലിൽ വച്ചു നടന്ന വിവാഹ സൽക്കാരത്തിൽ താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത് ശ്രദ്ധേയമായി. ഹിറ്റ്ലർ, ഒരു അഡാർ ലവ് സിനിമകളുടെ നിർമ്മാതാവാണ് ഔസേപ്പച്ചൻ
സംവിധായകൻ ഫാസിൽ, സിബി മലയിൽ, നാദിർഷാ, ആലപ്പി അഷ്റഫ്, അനിൽ തോമസ്, നടൻമാരായ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ടിനി ടോം, മണിയൻപിള്ള രാജു, മഡോണ സെബാസ്റ്റ്യൻ, പത്മകുമാർ, നിർമ്മാതാക്കളായ സുരേഷ് കുമാർ, ജൂബിലി ജോയ്, ലിബർട്ടി ബഷീർ, ആൻറ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, സെൻട്രൽ പിക്ചേഴ്സ് വിജി, അജി, സെഞ്ച്വറി കൊച്ചുമോൻ, ആൽവിൻ ആൻ്റണി, ജോണി സാഗരിഗ, ഫിയോക്ക് പ്രസിഡൻറ് വിജയകുമാർ, സെക്രട്ടറി സുമേഷ്, സാജു ജോണി, ബോബി തലയോലപ്പറമ്പ്, പാലാ മുൻസിപ്പൽ ചെയർമാൻ ആൻറ്റോ, വാഴൂർ ജോസ്, ബൈജു കൊട്ടാരക്കര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു